Currency

അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മക്കളെ സ്‌കൂളിലേക്ക് അനുഗമിക്കാം

സ്വന്തം ലേഖകന്‍Monday, September 3, 2018 11:44 am

അബുദാബി: സര്‍ക്കാര്‍ സ്‌കൂളുകളിലെ ഭൂരിഭാഗം വിദ്യാര്‍ഥികളും എത്തിയത് ഇരട്ടി ആഹ്‌ളാദത്തോടെ. പുതിയ അധ്യയന വര്‍ഷത്തില്‍ മക്കളെ സ്‌കൂളിലേക്ക് അനുഗമിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കിയതാണു കുടുംബത്തിലെ ആഹ്‌ളാദ സൂചിക ഉയരാന്‍ കാരണം. ആദ്യമായി സ്‌കൂളിലെത്തുന്ന കുട്ടികളുടെയും സ്‌കൂളിലേക്ക് അയയ്ക്കുന്ന മാതാപിതാക്കളുടെയും മാനസിക പിരിമുറുക്കം കുറയാന്‍ ഇത് ഇടയാക്കിയതായാണു വിലയിരുത്തല്‍.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ച ഓഫിസില്‍ വൈകി എത്തിയാല്‍ മതി എന്നാണു വിദ്യാഭ്യാസ, ഹാപ്പിനസ് മന്ത്രാലയത്തിന്റെ നിര്‍ദേശം. തുടര്‍ന്നു ഭൂരിഭാഗം കുട്ടികളോടൊപ്പം മാതാപിതാക്കളും സ്‌കൂളിലെത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x