Currency

ഊര്‍ജദായക പാനീയങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍Saturday, September 1, 2018 5:12 pm

അബുദാബി: യുഎഇയില്‍ ഊര്‍ജദായക പാനീയങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം പാനീയങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം മൂല്യവര്‍ധിത നികുതി നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു. യുവാക്കളാണ് ഊര്‍ജദായക പാനീയങ്ങള്‍ പതിവാക്കിയിരിക്കുന്നത്.

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഊര്‍ജദായക ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത് ഷാര്‍ജ നഗരസഭ നിരോധിച്ചിരുന്നു. കൂടുതല്‍ ഉന്മേഷം പ്രധാനം ചെയ്യുമെന്ന വാഗ്ദാനത്തോടെ എത്തുന്ന ഊര്‍ജദായക പാനീയങ്ങള്‍ കുട്ടികളെ കൂടുതല്‍ രോഗികളാക്കുമെന്നും ഓര്‍മിപ്പിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x