Currency

അല്‍ഐന്‍ പുസ്തകോല്‍സവം 21 മുതല്‍

സ്വന്തം ലേഖകന്‍Friday, September 7, 2018 11:50 am

അബുദാബി: അല്‍ഐന്‍ പുസ്തകോല്‍സവം 21 മുതല്‍ അല്‍ഐന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് 10ാം അല്‍ഐന്‍ പുസ്തകോല്‍സവം നടക്കുന്നത്. അല്‍ഐന്‍ മേഖലയിലെ അബുദാബി റൂളേഴ്‌സ് പ്രതിനിധി ഷെയ്ഖ് താഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ഒക്ടോബര്‍ രണ്ടുവരെയാണ് പുസ്തകോല്‍സവം.

ഇതോടനുബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുമെന്ന് അബുദാബി സാംസ്‌കാരിക ടൂറിസം അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗോബാഷ് അറിയിച്ചു. പുസ്തകോല്‍സവ നഗരിയിലെ ക്രിയേറ്റീവ് കോര്‍ണറില്‍ ആറു മുതല്‍ 12 വരെ പ്രായക്കാരായ വിദ്യാര്‍ഥികളുമായി അന്യോന്യം സമ്പര്‍ക്കം പുലര്‍ത്തുന്ന പ്രത്യേക സര്‍ഗ സാഹിത്യ പ്രചോദന സദസ്സും ഒരുക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x