വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റിനെതിരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ജോലി അന്വേഷിച്ചെത്തുന്നവരും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരും ജോലിക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് സ്ഥാപനത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നു സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് മുഹമ്മദ് അല്‍ കഅബി പറഞ്ഞു.
പത്തു ദിവസത്തെ അവധിക്ക് ശേഷം യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരിക്കുന്നത്.
ഈദ് അവധിക്ക് അബുദാബിയിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ എമിറേറ്റുകളില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നുമായി അബുദാബി ഷെയ്ഖ് സായിദ് മസ്ജിദിലെത്തിയത്.
പ്രവാസി മലയാളികള്‍ക്ക് വിമാനക്കമ്പനികളുടെ വക ഇരുട്ടടി. വേനല്‍ അവധി കഴിഞ്ഞ് കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോരുന്ന പ്രവാസികളെയാണ് അഞ്ചിരട്ടി നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍ വെട്ടിലാക്കിയിരിക്കുന്നത്.
അബുദാബി-അല്‍ഐന്‍ റോഡില്‍ (ഇ-22) ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അബുദാബി ഗതാഗത വകുപ്പ് അറിയിച്ചു. നാളെ മുതല്‍ 30 വരെ അല്‍ഐന്‍ ദിശയിലേക്കുള്ള അവസാനത്തെ രണ്ടു ലെയ്നുകളാണ് അടച്ചിടുക.
അബൂദബിയില്‍ നിന്ന് ദുരിതാശ്വാസ ഉല്പന്നങ്ങളുമായുള്ള പ്രത്യേക വിമാനം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തി. പ്രളയബാധിത പ്രദേശങ്ങളിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള കിറ്റുകളാണ് നാട്ടിലെത്തിച്ചത്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ അബൂദബി യൂനിവേഴ്സല്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് ഉല്പന്നങ്ങള് നാട്ടിലെത്തിച്ചത്.
പ്രളയത്തില്‍ കുടുങ്ങി യഥാസമയം തിരിച്ചെത്താനാവാത്ത പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി. വേനല്‍ അവധിക്ക് നാട്ടിലേക്ക് പോയ കുടുംബങ്ങളാണ് പ്രളയത്തില്‍ കുടുങ്ങിയത്. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് സ്ഥാനപതി ഉറപ്പുനല്‍കി.
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങേകാന്‍ ഫണ്ട് സ്വരൂപിക്കുന്ന യുഎഇയിലെ സംഘടനകള്‍ക്ക് യുഎഇ സര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം ആവശ്യമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി വ്യക്തമാക്കി.
നാളെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ അസ്ഹ ആഘോഷിക്കും. രാവിലെ പ്രധാന പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരം നടക്കും. അബുദാബിയില്‍ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഗ്രാന്‍ഡ് മസ്ജിദിലാണ് ഏറ്റവുമധികം ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തുക.
പെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ക്ക് പത്തു ദിവസത്തെ അവധി പ്രഖ്യാപിച്ചു. 26 വരെയാണ് അവധി. ഈ മാസം ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ ഒന്നു വരെ തുടരും.