
അബുദബി: അബുദബി നീതിന്യായവകുപ്പും നഗരസഭയും തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചു. നഗരസഭയുടെ ഭൂമി, വസ്തു സേവന വിഭാഗമാണു നീതിന്യായവകുപ്പുമായി ബന്ധിപ്പിച്ചത്. ഞായറാഴ്ച മുതല്‍ ഇരുവിഭാഗങ്ങളിലെയും സേവനങ്ങള്‍ക്ക് ഏകീകൃത റഫറന്‍സ് നമ്പറാണു ലഭിക്കുക.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കണമെന്ന ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയും അബുദബി ജുഡീഷ്യല്‍വകുപ്പു ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്നാണു പരിഷ്‌കാരം. 2030ല്‍ സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ മുന്നോടിയായാണു നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.