
അബുദാബി: നാളെ ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ അസ്ഹ ആഘോഷിക്കും. രാവിലെ പ്രധാന പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരം നടക്കും. അബുദാബിയില്‍ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ഗ്രാന്‍ഡ് മസ്ജിദിലാണ് ഏറ്റവുമധികം ആളുകള്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തുക.
പെരുന്നാള്‍ നമസ്കാരം നടക്കുന്ന പള്ളികളിലെല്ലാം അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. നാളെ രാവിലെ സൂര്യോദയത്തിനു തൊട്ടു പിന്നാലെയാണ് പെരുന്നാള്‍ നമസ്കാരം പ്രധാന മസ്ജിദുകളിലും ഈദ് മുസല്ലകളിലും നടക്കുക. പെരുന്നാളിനുള്ള പുതുവസ്ത്രങ്ങളും സദ്യയൊരുക്കുന്നതിനുള്ള സാധന സാമഗ്രികളും ബലികര്‍മം നിര്‍വഹിക്കുന്നതിനുള്ള മൃഗങ്ങളെയും വാങ്ങുന്നതിനുള്ള തിക്കും തിരക്കും ഇന്ന് എല്ലായിടത്തും അനുഭവപ്പെടും.
ഹജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ന് പകല്‍ വിശ്വാസികള്‍ വ്രതമനുഷ്ഠിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.