ഈദ് അല്‍ അദ്ഹ പ്രമാണിച്ച് യുഎഇ എമിറേറ്റുകളില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് സൗജന്യമാക്കി. അബുദാബി ഗതാഗതവകുപ്പും ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റിയും (ആര്‍ടിഎ) ഈ രണ്ട് എമിറേറ്റുകളിലെയും പബ്ലിക് പാര്‍ക്കിങ്ങുകള്‍ അവധി ദിവസങ്ങളില്‍ സൗജന്യമായിരിക്കുമെന്ന് അറിയിച്ചു.
മഴക്കെടുതിയില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഗള്‍ഫിലെ എബിസി കാര്‍ഗോ ആരംഭിച്ച സംരംഭത്തിന്മികച്ച പ്രതികരണം. വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും വക ടണ്‍കണക്കിന് ഉല്പന്നങ്ങളാണ് തികച്ചും സൗജന്യമായി എ.ബി.സി കാര്‍ഗോ കേരളത്തില്‍ എത്തിക്കുന്നത്.
അബുദബി റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നതിനു ശേഷം വേഗപരിധിയെ സംബന്ധിച്ച ഡ്രൈവര്‍മാരുടെ ആശങ്കകള്‍ക്ക് പരിഹാരമായി റോഡുകളില്‍ പുതിയ വേഗപരിധി ബോര്‍ഡുകള്‍ അധികൃതര്‍ സ്ഥാപിച്ചു. റോഡിലെ പഴയ സൈന്‍ ബോര്‍ഡുകള്‍ നീക്കിയതിനൊപ്പം പുതിയ ബോര്‍ഡുകളുടെ കവറുകള്‍ മാറ്റി.
യു.എ.ഇ സൈബര്‍ കുറ്റകൃത്യനിയമം ഭേദഗതി ചെയ്തു. ഭീകര സംഘടനകള്‍, അനധികൃത സംഘങ്ങള്‍, അവയിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് പൊതുജനങ്ങളുമായി ആശയവിനിമയം നടത്താന്‍ സൗകര്യം ചെയ്യുന്നത് 10 മുതല്‍ 25 വര്‍ഷം വരെ ജയില്‍ശിക്ഷയും 20 ലക്ഷം മുതല്‍ 40 ലക്ഷം വരെ ദിര്‍ഹം പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് നിയമം വ്യക്തമാക്കുന്നു.
അബൂദബി എമിറേറ്റില്‍ കൂടുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടെ 100 എ.സി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ഇതില്‍ 70 എണ്ണം നിര്‍മാണം പൂര്‍ത്തിയാവുകയും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ബാക്കി 30 എണ്ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. 3.5 കോടി ദിര്‍ഹത്തിന്റെയാണ് പദ്ധതി.
ക്ലാസിക് കാറുകളുടെ റജിസ്ട്രേഷന് അബുദാബിയില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ നിയന്ത്രണം. റോഡില്‍ ഓടിക്കാവുന്നതും പ്രദര്ശനത്തിനുള്ളതും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാവും പുതിയ ചട്ടമനുസരിച്ച് ക്ലാസിക് വാഹന റജിസ്ട്രേഷന് നടത്താനാവുക.
അബൂദബിയിലെ റോഡുകളില്‍ ഇന്ന് മുതല്‍ വേഗപരിധി മാറുന്നു. ഇനി മുതല്‍ റോഡിരികില്‍ രേഖപ്പെടുത്തിയിരിക്കുന്ന വേഗപരിധിയില്‍ ഇളവുണ്ടാവില്ല. നേരത്തേ റോഡരികില്‍ രേഖപ്പെടുത്തിയ വേഗപരിധിയും വിട്ട് മണിക്കൂറില്‍ 20 കീലോമീറ്റര്‍ വരെ വേഗതയില്‍ പിഴയില്ലാതെ വാഹനമോടിക്കാമായിരുന്നു.
യുഎഇയില്‍ പൊതുമാപ്പിന് അപേക്ഷ നല്‍കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജോലി കണ്ടെത്താന്‍ ഇന്ത്യന്‍ എംബസി ഹെല്പ് ലൈന്‍ ആരംഭിച്ചു. ആവശ്യമായ യോഗ്യതകള്‍ ഉള്ള പൊതുമാപ്പ് അപേക്ഷകരെ അഭിമുഖം നടത്തി അനുയോജ്യമായ ജോലിക്ക് ഓഫര്‍ ലെറ്റര്‍ നല്‍കാനുള്ള സംവിധാനമാണ് വിവിധ കമ്പനികളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസി ഒരുക്കിയിട്ടുള്ളത്.
പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ യു.എ. ഇയില്‍ തന്നെ തുടരാന്‍ ശ്രമിക്കരുതെന്ന് താമസ കുടിയേറ്റ് വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും പിഴ കുരുക്കില്‍ കുടുങ്ങുമെന്നാണ് മുന്നറിയിപ്പ്.
നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് മേഖലകള്‍ പണം നല്കിയ വാഹനം നിര്‍ത്തിയിടേണ്ട ‘പെയ്ഡ് പാര്‍ക്കിംഗ്’ സംവിധാനത്തിലേക്ക് മാറുന്നു. അബൂദബി നഗരം ഏതാണ്ട് പൂര്‍ണമായും ഈ മാസം 18 ഓടെ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് മാറുകയാണെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.