
അബുദാബി: വ്യാജ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റിനെതിരെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. ജോലി അന്വേഷിച്ചെത്തുന്നവരും ജോലി മാറാന്‍ ആഗ്രഹിക്കുന്നവരും ജോലിക്ക് അപേക്ഷിക്കുന്നതിനു മുന്‍പ് സ്ഥാപനത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്നു സുരക്ഷാവിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് മുഹമ്മദ് അല്‍ കഅബി പറഞ്ഞു.
ഉയര്‍ന്ന ശമ്പളവും ആകര്‍ഷക ആനുകൂല്യവുമുള്ള ജോലി ശരിപ്പെടുത്തിതരുമെന്ന വ്യാജ വാഗ്ദാനം നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് വന്‍തുക ഈടാക്കുന്ന ഓണ്‍ലൈന്‍ കമ്പനികള്‍ ഉണ്ടെന്നു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. വിദേശ ജോലി വാഗ്ദാനം ചെയ്യുന്ന തട്ടിപ്പുസംഘം വീസയ്ക്കും മറ്റുമായി വന്‍തുക പ്രസ്തുത അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യാനും ആവശ്യപ്പെടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.