Currency

പൊതുമാപ്പ് കേന്ദ്രങ്ങള്‍ക്ക് പത്തുദിവസം അവധി

സ്വന്തം ലേഖകന്‍Sunday, August 19, 2018 3:56 pm

അബുദാബി: പെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ക്ക് പത്തു ദിവസത്തെ അവധി പ്രഖ്യാപിച്ചു. 26 വരെയാണ് അവധി. ഈ മാസം ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ ഒന്നു വരെ തുടരും.

നിയമലംഘകരായി രാജ്യത്ത് തുടരുന്ന വിദേശികള്‍ പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x