
അബൂദബി: പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ നടപടികള്‍ പൂര്‍ത്തിയാക്കാതെ യു.എ. ഇയില്‍ തന്നെ തുടരാന്‍ ശ്രമിക്കരുതെന്ന് താമസ കുടിയേറ്റ് വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും പിഴ കുരുക്കില്‍ കുടുങ്ങുമെന്നാണ് മുന്നറിയിപ്പ്.
പൊതുമാപ്പിന് അപേക്ഷ നല്‍കുന്നവര്‍ ഒന്നുകില്‍ എക്‌സിറ്റ് പെര്‍മിറ്റ് കരസ്ഥമാക്കി സ്വദേശത്തേക്ക് മടങ്ങണം. അല്ലാത്തപക്ഷം, വിസാ സ്റ്റാറ്റസ് ശരിയാക്കി പുതിയ വിസയിലേക്ക് മാറി നിയമവിധേയമാകണം. ഇവയില്‍ ഏതെങ്കിലുമൊരു നടപടിപൂര്‍ത്തിയാക്കാതെ നിയമ നടപടികളില്‍ നിന്ന് ഒഴിവാവില്ല.
വിസ സ്റ്റാറ്റസ് ശരിയാകാതെ വീണ്ടും യു.എ.ഇയില്‍ തുടര്‍ന്നാല്‍ റെസിഡന്‍സി നിയമലംഘനത്തിന് ദിവസം 25 ദിര്‍ഹവും പ്രവേശന നിയമം ലംഘിച്ചതിന് ദിവസം 100 ദിര്‍ഹവും പിഴ നല്‍കേണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.