Currency

അബൂദബിയില്‍ 100 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരുന്നു

സ്വന്തം ലേഖകന്‍Monday, August 13, 2018 1:22 pm

അബൂദബി: അബൂദബി എമിറേറ്റില്‍ കൂടുതല്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വരുന്നു. ഈ വര്‍ഷം അവസാനത്തോടെ 100 എ.സി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. ഇതില്‍ 70 എണ്ണം നിര്‍മാണം പൂര്‍ത്തിയാവുകയും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. ബാക്കി 30 എണ്ണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കും. 3.5 കോടി ദിര്‍ഹത്തിന്റെയാണ് പദ്ധതി.

2020ഓടെ എമിറേറ്റില്‍ മൊത്തം 600 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം. ഇതില്‍ 400 എണ്ണം അബൂദബി, ദഫ്‌റ മേഖലകളിലും 200 എണ്ണം അല്‍ഐനിലുമായിരിക്കും. നിലവില്‍ 130 പഴയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് അബൂദബിയിലുള്ളതെന്ന് ഗതാഗത വകുപ്പ് പറഞ്ഞു. ഇവ എ.സികള്‍ മാറ്റിയും ലൈറ്റുകള്‍ സ്ഥാപിച്ചും പുതിയ നിലവാരത്തിന് അനുസരിച്ച് രൂപമാറ്റം വരുത്തിയും നവീകരിക്കും.

ഏറ്റവും ചെറിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ 13 പേര്‍ക്കും വലിയതില്‍ 22 പേര്‍ക്കും നില്‍ക്കാം.അബൂദബി ബസ് ടെര്‍മിനലിന് എതിര്‍ വശത്തായി 60 പേരെ ഉള്‍ക്കൊള്ളുന്ന മെഗാ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുമെന്നും ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x