
അബുദാബി: ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സേവനങ്ങളുമായി യുഎഇ ആരോഗ്യമന്ത്രാലയം. എല്ലാ തീര്‍ഥാടകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ലക്ഷ്യത്തോടെ ബോധവല്‍ക്കരണം നടത്തും. ഹജ് തീര്‍ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ടു ഹജ് കര്‍മം നടക്കുന്ന സ്ഥലങ്ങളില്‍ യുഎഇ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും ഉറപ്പാക്കുമെന്നു മെഡിക്കല്‍ സെന്റേഴ്‌സ ആന്‍ഡ് ക്ലീനിക്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അറിയിച്ചു.
യുഎഇയില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് എല്ലാവിധ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും സജ്ജമാക്കും. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവര്‍ക്കു മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഹെല്‍ത്ത് അതോറിറ്റികളുടെ സഹകരണത്തോടെ തീര്‍ഥാടകര്‍ക്കായി ബുക് ലെറ്റുകള്‍ വിതരണം ചെയ്യും. പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗം, ആസ്മ, കരള്‍രോഗം തുടങ്ങിയവ ഉള്ള, 50 വയസ്സിനു മുകളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.