
അബുദാബി: പൊതുമാപ്പിന്റെ രണ്ടാം ദിനത്തിലും ഷഹാമ കേന്ദ്രത്തില്‍ വന്‍ തിരക്ക്. ഷഹാമയില്‍ രണ്ടുദിവസംകൊണ്ട് വിവിധ രാജ്യക്കാരായ ആയിരത്തിലേറെ പേരാണ് അപേക്ഷ നല്‍കിയത്. ഇതിലേറെയും വീസാ കാലാവധി കഴിഞ്ഞവരാണ്. തൊഴില്‍ തര്‍ക്ക കേസുകളില്‍പെട്ടവരും സ്‌പോണ്‍സര്‍ ഉപേക്ഷിച്ചുപോയവരും കമ്പനി പൂട്ടിയതിനാല്‍ രാജ്യത്ത് കുടുങ്ങിയവരും ഉണ്ടായിരുന്നു.
രാവിലെ എട്ടിന് പൊതുമാപ്പു കേന്ദ്രത്തിന് മുന്നില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. വൈകിട്ട് അഞ്ചിനും ടെന്റിനു പുറത്ത് കൂട്ടംകൂടി നിന്നവരോട് ഞായറാഴ്ച വരാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.