
അബൂദബി: സ്വകാര്യ പൊതുമേഖല ജനറല്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ മാനദണ്ഡങ്ങള്‍ അബുദാബി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. അത്യാഹിത വകുപ്പുകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതിയ മാനദണ്ഡ പ്രകാരം അത്യാഹിത വിഭാഗങ്ങള്‍ രണ്ട് വ്യത്യസ്ത വകുപ്പുകളായി വിഭജിക്കണം. അത്യാഹിത വകുപ്പ്, അടിയന്തര പരിചരണ കേന്ദ്രം എന്നിങ്ങനെയാണ് വിഭജനം നടത്തേണ്ടത്. രോഗികള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും ഗുണമേന്മയിലും സുരക്ഷയിലും ഉന്നത നിലവാരമുള്ള അത്യാഹിത വിഭാഗ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയാണ് ആരോഗ്യ വകുപ്പിന്റെ പരിഷ്‌കരണം.
ഗുരുതരവും ജീവന് ഭീഷണിയുണ്ടായിരിക്കുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടത് അത്യാഹിത വകുപ്പാണ്. വകുപ്പ് യോഗ്യരായ ഡോക്ടര്‍മാരാല്‍ നയിക്കപ്പെടണം. ശസ്ത്രക്രിയ, അിടയന്തര ശുശ്രൂഷ തുടങ്ങിയവയില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ പിന്തുണ വകുപ്പിന് ലഭ്യമാകണം. പ്രാഥമിക പരിശോധന, രോഗം സ്ഥിരീകരിക്കല്‍, ചികിത്സാ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധന, റഫറല്‍ സേവനം എന്നിവ ലഭ്യമാക്കേണ്ടത് അടിയന്തര പരിചരണ കേന്ദ്രങ്ങളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.