Currency

ജനറിക് മരുന്നുകള്‍ കാര്യക്ഷമതയോടെ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബൂദബി

സ്വന്തം ലേഖകന്‍Sunday, August 5, 2018 2:31 pm

അബൂദബി: ബ്രാന്‍ഡഡ് മരുന്നുകളുടെ സുരക്ഷയോടും കാര്യക്ഷമതയോടും ജനറിക് മരുന്നുകളും വിതരണം ചെയ്യാനുള്ള പദ്ധതിയുമായി അബൂദബി ആരോഗ്യ വകുപ്പ്. സെപ്തംബര്‍ ഒന്ന് മുതല്‍ ജനറിക് മരുന്നുകളും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തും.

ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഔഷധം ലഭ്യമാകുമെന്നതാണ് ഇതിന്റെ ഗുണം. കൂടാതെ രാജ്യത്തെയും ജി.സി.സി മേഖലയിലെയും ഔഷധ നിര്‍മാണ മേഖലയുടെ വളര്‍ച്ചക്കും ഉപകരിക്കും. ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവര്‍ക്ക് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ജൂലൈ 23ന് അയച്ചുകൊടുത്തിട്ടുണ്ട്.

ഏറെ നാളായി എമിറേറ്റിലെ ഡോക്ടര്‍മാര്‍ക്ക് ഔഷധ ചേരുവകളുടെ പേരിലാണ് ഔഷധക്കുറിപ്പ് എഴുതാന്‍ അനുവാദമുള്ളത്. ഒരു പ്രത്യേക ബ്രാന്‍ഡ് ഔഷധത്തെ മാത്രം ഡോക്ടര്‍മാര്‍ പ്രോത്സാഹിപ്പിക്കുന്നത് തടയുന്നതും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ നടപടിയാണിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x