കോവിഡ് വാക്സീന് എടുക്കാത്ത ജീവനക്കാര്‍ക്ക് 2 ആഴ്ചയില്‍ ഒരിക്കല്‍ എടുക്കേണ്ട പിസിആര്‍ ടെസ്റ്റിന്റെ തുക തൊഴിലുടമ വഹിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം. ഈ മാസം 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഷോപ്പിങ് മാള്‍, റസ്റ്ററന്റ്, കോഫി ഷോപ്പ്, സൂപ്പര്‍മാര്‍ക്കറ്റ്, ബേക്കറി, ഗ്രോസറി, കശാപ്പുശാല, പഴം, പച്ചക്കറി കച്ചവടക്കാര്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഇതു ബാധകമാണ്.