അബുദാബി: കോവിഡ് വാക്സീന് എടുക്കാത്ത ജീവനക്കാര്‍ക്ക് 2 ആഴ്ചയില്‍ ഒരിക്കല്‍ എടുക്കേണ്ട പിസിആര്‍ ടെസ്റ്റിന്റെ തുക തൊഴിലുടമ വഹിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം. ഈ മാസം 10 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഷോപ്പിങ് മാള്‍, റസ്റ്ററന്റ്, കോഫി ഷോപ്പ്, സൂപ്പര്‍മാര്‍ക്കറ്റ്, ബേക്കറി, ഗ്രോസറി, കശാപ്പുശാല, പഴം, പച്ചക്കറി കച്ചവടക്കാര്‍, മറ്റു വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും ഇതു ബാധകമാണ്.
അബുദാബിയിലെ എല്ലാ മെഡിക്കല്‍ സെന്ററുകളിലും സൗജന്യമായി ലഭിക്കുന്ന കോവിഡ് വാക്സീന് എടുത്തവര്‍ക്ക് 2 ആഴ്ചയില്‍ ഒരിക്കലുള്ള പിസിആര്‍ ടെസ്റ്റ് ആവശ്യമില്ലെന്നും വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.