Currency

ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്കു ഇനി ക്വാറന്റീന്‍ വേണ്ട

സ്വന്തം ലേഖകന്‍Tuesday, January 12, 2021 7:25 pm
abudhabi-n
Villa-kochi-Kerala

അബുദാബി: ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നു അബുദാബിയിലേക്കു വരുന്നവര്‍ക്കു ക്വാറന്റീന്‍ വേണ്ട. അബുദാബി പുറത്തിറക്കിയ പുതിയ ഗ്രീന്‍ പട്ടികയിലാണ് സൗദി, കുവൈത്ത് എന്നിവയ്ക്കു പുറമേ ഖത്തറും ഒമാനും ഇടംപിടിച്ചത്.

ഇതുള്‍പ്പെടെ നിലവില്‍ 17 രാജ്യക്കാര്‍ക്ക് അബുദാബിയില്‍ എത്തിയാല്‍ 10 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ല. എന്നാല്‍ യാത്രയ്ക്കു 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. രാജ്യത്ത് എത്തുന്നവരെ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കും. ഫലം വരുന്നതുവരെ സന്ദര്‍ശകര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x