അബുദാബി: തലസ്ഥാന എമിറേറ്റിലെ സ്കൂളുകളില്‍ ഇലേണിങ് മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടി. എല്ലാ ക്ലാസുകളിലെയും ഇലേണിങ്ങ് ജനുവരി 17 മുതല്‍ തുടരുമെന്ന് അബുദാബി അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. രണ്ടാഴ്ചത്തെ ഇലേണിങ്ങിന് ശേഷം വിദ്യാര്‍ഥികള്‍ നാളെ സ്കൂളുകളിലെത്തേണ്ടതായിരുന്നു.
വിദ്യാര്‍ഥികളുടെ കോവിഡ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, കോവിഡ് വാക്സീന് സ്വീകരിക്കാന്‍ മാതാപിതാക്കളോടും രക്ഷിതാക്കളോടും നിര്‍ദേശിച്ചു. ഇത് വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി സ്കൂളുകളിലെത്താന്‍ വഴിയൊരുക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.