അബുദാബി: മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി- അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീസ് അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അബുദാബി പൊലീസ് വേഗപരിധി കുറച്ച വിവരം അറിയിച്ചത്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് വ്യക്തമാക്കി.
അല്‍ ഐന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളില്‍ വേഗപരിധി പരിമിതപ്പെടുത്തിയത്. അല്‍ ദഫ്ര, ബു ഹുമ്ര, ഹമീം, അല്‍ ഹഫാ ഏരിയകളിലും കനത്ത മൂടല്‍മഞ്ഞ് ഉണ്ടാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.