ഉല്പന്നങ്ങള്ക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ 15 വ്യാപാര സ്ഥാപനങ്ങള്‍ അബൂദബിയില്‍ അടച്ചുപൂട്ടി. മൂല്യവര്‍ധിത നികുതി നടപ്പാക്കലിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് അബൂദബി എമിറേറ്റില്‍ വകുപ്പ് ജനുവരിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.
അബുദാബിയിലേക്കുള്ള ഇന്ത്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം 11 % വര്‍ധനയോടെ 3.20 ലക്ഷം ഇന്ത്യന്‍ ടൂറിസ്റ്റുകളാണു സന്ദര്‍ശനം നടത്തിയതെന്ന് അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് പ്രമോഷന്‍സ് ആന്‍ഡ് ഓവര്‍സീസ് ഓഫിസസ് ഡയറക്ടര്‍ മുബാറക് അല്‍ നുഐമി പറഞ്ഞു.
ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ.എസ്.സി) അന്താരാഷ്ട്ര വിദ്യാഭ്യാസ എക്സ്പോയും ക്വിസ് മത്സരവും ഫെബ്രുവരി 16, 17 തീയതികളില്‍ നടക്കും. ഐ.പി.ഇ.എഫുമായി സഹകരിച്ച് നടത്തുന്ന വിദ്യാഭ്യാസ എക്സ്പോ രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെയാണ്.
അബുദാബി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ വിഭാഗം പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന് കീഴിലാക്കുകയാണ്. 2020-ഓടെ ഇമിഗ്രേഷന്‍ നടപടികള്‍ പുതിയ സ്മാര്‍ട്ട് സംവിധാനം വഴിയാക്കുന്നതോടെ ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനം നിലവില്‍ വരും.
മാലിന്യം വേണ്ട വിധം കൈകാര്യം ചെയ്യാത്തവര്‍ക്ക് ആയിരം ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയോ തുപ്പുകയോ ചെയ്താല്‍ ആയിരം ദിര്‍ഹം ആണ് പിഴ.
ഇന്ത്യന്‍ ഇ-മൈഗ്രേറ്റ് സംവിധാനം യുഎഇ മാനവവിഭവ ശേഷം സ്വദേശിവത്കരണ മന്ത്രാലയവുമായി ബന്ധിപ്പിക്കുന്നു. സാധാരണക്കാരായ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി.
അബൂദബി എമിറേറ്റില്‍ മൂടല്‍മഞ്ഞ് തുടരുന്ന സാഹചര്യത്തില്‍ സ്കൂള്‍ വാഹനങ്ങളുടെ യാത്ര സംബന്ധിച്ച് അബൂദബി വിദ്യാഭ്യാസ- വൈജ്ഞാനിക വകുപ്പ് (അഡെക്) മാര്‍ഗനിര്‍ദേശം നല്കി. അന്തരീക്ഷം തെളിയുന്നത് വരെ വിദ്യാര്‍ഥികളുമായി വാഹനം ഓടിക്കരുതെന്നാണ് വകുപ്പ് സ്കൂളുകള്‍ക്ക് അയച്ച സര്‍ക്കുലറിലെ പ്രധാന നിര്‍ദേശം.
ഗതാഗത തിരക്കുള്ള സമയങ്ങളില്‍ മാത്രമേ അബുദാബി റോഡുകളില്‍ സ്ഥാപിക്കുന്ന ടോള്‍ ഗേറ്റുകളില്‍ ചുങ്കം ഈടാക്കുകയുള്ളൂവെന്ന് ഖലീഫ മുഹമ്മദ് അല്‍ മസ്റൂഇ അറിയിച്ചു. ദുബായിലെ സാലിക് ഗേറ്റുകളില്നിന്നു വ്യത്യസ്തമായി തിരക്കുള്ള സമയത്തു മാത്രം പ്രവര്‍ത്തിപ്പിക്കുന്ന വിധത്തിലായിരിക്കും അബുദാബിയിലെ ടോള്‍ ഗേറ്റ്.
അബൂദബിയിലെ പൊതുബസുകളില്‍ ഇനി 55 പിന്നിട്ടവര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി യാത്രചെയ്യാം. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇന്റര്‍സിറ്റി ബസുകളില്‍ ഇവര്‍ക്ക് പകുതി ചാര്‍ജ് നല്കിയാല് മതി. അതേസമയം ഇനി മുതല്‍ ഹാഫിലാത്ത് കാര്‍ഡ് വഴി കൃത്യമായി പണം നല്‍കാതെ യാത്രചെയ്യുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ലഭിക്കും.
അബൂദബി റോഡുകളില്‍ ചുങ്കം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെത്തുടര്‍ന്ന് വിശദ പഠനത്തിന് അബൂദബി ഗതാഗത വകുപ്പ് ഒരുങ്ങുന്നു. എവിടൊയൊക്കെ ടോള്‍ ബൂത്തുകള്‍ സ്ഥാപിക്കണം ഇതിനാവശ്യമായ സാങ്കേതികകാര്യങ്ങള്‍, ചെലവ്, പ്രവര്‍ത്തന സമയം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പഠനം നടത്തുമെന്ന് വകുപ്പ് വ്യക്തമാക്കി.