Currency

അമിത വില: അബൂദബിയില്‍ 15 വാണിജ്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

സ്വന്തം ലേഖകന്‍Tuesday, February 20, 2018 12:35 pm

അബൂദബി: ഉല്‍പന്നങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തിയ 15 വ്യാപാര സ്ഥാപനങ്ങള്‍ അബൂദബിയില്‍ അടച്ചുപൂട്ടി. അബൂദബി സാമ്പത്തിക വികസന വകുപ്പിന്റെയാണ് നടപടി. മൂല്യവര്‍ധിത നികുതി നടപ്പാക്കലിന്റെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട് അബൂദബി എമിറേറ്റില്‍ വകുപ്പ് ജനുവരിയില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി.

ജനുവരിയില്‍ അബൂദബിയില്‍ 1350, അല്‍ഐനില്‍ 1120, ദഫ്‌റയില്‍ 1050 എന്നിങ്ങനെ 3520 പരിശോധനകള്‍ നടത്തിയതായി കമേഴ്‌സ്യല്‍ പ്രൊട്ടക്ഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആക്ടിങ് ഡയറക്ടര്‍ അഹ്മദ് താരിഷ് ആല്‍ ഖുബൈസി വ്യക്തമാക്കി. ഫെഡറല്‍ നികുതി അതോറിറ്റിയില്‍ വാറ്റ് രജിസ്‌ട്രേഷന്‍ നടത്താതെ വാറ്റ് ഈടാക്കിയവര്‍, അമിത വില ചുമത്തിയവര്‍ തുടങ്ങിയവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. വാറ്റുമായി ബന്ധപ്പെട്ട് അബൂദബിയില്‍ 50, അല്‍ഐനില്‍ 28, അല്‍ ദഫ്‌റയില്‍ 20 എന്നിങ്ങനെ മൊത്തം 98 കാമ്പയിനുകള്‍ സംഘടിപ്പിച്ചതായും അദേഹം പറഞ്ഞു.

ജനുവരിയില്‍ മൊത്തം 505 പരാതികള്‍ വകുപ്പിന് ലഭിച്ചു. അബൂദബിയില്‍നിന്ന് 250, അല്‍ഐനില്‍നിന്ന് 210, ദഫ്‌റയില്‍നിന്ന് 45 എന്നിങ്ങനെയാണ് പരാതികള്‍ ലഭിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x