Currency

അബൂദബിയിലെ പൊതുബസുകളില്‍ 55 പിന്നിട്ടവര്‍ക്കും കുട്ടികള്‍ക്കും യാത്ര സൗജന്യം

സ്വന്തം ലേഖകന്‍Thursday, February 8, 2018 10:58 am

അബൂദബി: അബൂദബിയിലെ പൊതുബസുകളില്‍ ഇനി 55 പിന്നിട്ടവര്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി യാത്രചെയ്യാം. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇന്റര്‍സിറ്റി ബസുകളില്‍ ഇവര്‍ക്ക് പകുതി ചാര്‍ജ് നല്‍കിയാല്‍ മതി. അതേസമയം ഇനി മുതല്‍ ഹാഫിലാത്ത് കാര്‍ഡ് വഴി കൃത്യമായി പണം നല്‍കാതെ യാത്രചെയ്യുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ലഭിക്കും. അബൂദബിയില്‍ ഇതുവരെ പണം നല്‍കാതെ പൊതുബസുകളില്‍ യാത്രചെയ്യുന്നവര്‍ക്ക് ശിക്ഷയുണ്ടായിരുന്നില്ല.

55 വയസ് പിന്നിട്ടവര്‍ ആനുകൂല്യം ലഭിക്കുന്നതിന് പാസ്‌പോര്‍ട്ട്, എമിറേറ്‌സ് ഐഡി എന്നിവ സഹിതം പ്രത്യേകം അപേക്ഷിക്കണം. അഞ്ച് ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ ഫീ. കുട്ടികള്‍ക്ക് പ്രത്യേക കാര്‍ഡ് വേണ്ടതില്ല. എന്നാല്‍ മുതിര്‍ന്നവര്‍ക്കൊപ്പം മാത്രമേ കുട്ടികള്‍ക്ക് യാത്ര അനുവദിക്കൂ. മുതിര്‍ന്നവരുടെ പക്കല്‍ കുട്ടികളുടെ വയസ് തെളിയിക്കുന്ന രേഖകളുണ്ടായിരിക്കണം. ഹാഫിലാത്ത് കാര്‍ഡ് മറ്റുള്ളവര്‍ക്ക് വില്‍പന നടത്തിയാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x