Currency

ഐ.എസ്.സിയില്‍ വിദ്യാഭ്യാസ എക്‌സ്‌പോ 16, 17 തീയതികളില്‍

സ്വന്തം ലേഖകന്‍Friday, February 16, 2018 4:44 pm

അബൂദബി: ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (ഐ.എസ്.സി) അന്താരാഷ്ട്ര വിദ്യാഭ്യാസ എക്‌സ്‌പോയും ക്വിസ് മത്സരവും ഫെബ്രുവരി 16, 17 തീയതികളില്‍ നടക്കും. ഐ.പി.ഇ.എഫുമായി സഹകരിച്ച് നടത്തുന്ന വിദ്യാഭ്യാസ എക്‌സ്‌പോ രാവിലെ പത്ത് മുതല്‍ രാത്രി ഒമ്പത് വരെയാണ്. ഇതോടൊപ്പം നടക്കുന്ന ക്വിസ് മത്സരം ജി.എസ്. പ്രദീപ് നയിക്കും. 9, 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കാണ് മത്സരം.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എക്‌സ്‌പോയുടെ ഭാഗമാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളും രക്ഷിതാക്കളുമായി പ്രശസ്ത ശാസ്ത്രജ്ഞന്‍ ഡോ. എം.സി. ദത്തന്‍, ഹരിതവിദ്യാലയ പദ്ധതി സ്ഥാപകന്‍ വീരേന്ദ്ര റാവത് തുടങ്ങിയവര്‍ സംവദിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x