തലസ്ഥാന എമിറേറ്റില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ച് കടന്നത് അരലക്ഷം പേര്. നിയമലംഘനം നടത്തിയ 50700 പേര്‍ക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു. നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
രാജ്യത്തെ ശൈത്യകാലം യുഎഇയോട് വിടപറയുകയാണ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമായിരിക്കും രാജ്യത്ത് തണുപ്പ് തുടരുക എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ നല്കുന്ന സൂചന. രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കാലാവസ്ഥാ മാറ്റത്തിന്റെ ലക്ഷണങ്ങളാണ്.
യുഎഇയുടെ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് റെയില്‍ പദ്ധതി ഒരുക്കുന്നത് ആലോചനയില്‍. ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ആയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.
ബഹ്റൈന്റെ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ അബൂദബി, ദുബായ് എന്നിവിടങ്ങളില്‍നിന്ന് കോഴിക്കോട്ടേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ 15 മുതലാണ് ഗള്‍ഫ് എയര്‍ പുതിയ സര്‍വീസ് തുടങ്ങുക.
വ്യോമയാന വിദഗ്ധരെ നല്‍കാമെന്നും വിമാനങ്ങള്‍ സ്വന്തമായോ പാട്ടമായോ ലഭ്യമാക്കാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം. ഇതിന് പകരമായി സര്‍ക്കാറിന്റെ ഗ്രാന്റുകളും ആനുകൂല്യങ്ങളും ലഭിക്കുന്ന വിധം കമ്പനിക്ക് സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിഗണന വേണമെന്ന് എ.ഡി.എ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ രാജ്യത്ത് എക്സൈസ് നികുതി നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഈ കുറവ്. 2017 നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 53.4 ശതമാനത്തിന്റെ കുറവാണ് വില്പനയില് ഉണ്ടായത്. സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ അബൂദബിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.
റാസല്‍ഖൈമയില്‍ നടന്ന ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലില്‍ ‘സ്റ്റുഡന്റ് ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍’ ആയി മലയാളി വിദ്യാര്‍ഥിനിയെ തെരഞ്ഞെടുത്തു. അബൂദബി ഇന്ത്യന്‍ സ്കൂള്‍ ഗ്രേഡ് പത്ത് വിദ്യാര്‍ഥിനി അഫ്രീന് നിസാമിനെയാണ് തെരഞ്ഞെടുത്തത്.
സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സ്മാരകം ഇരുപത്തിയാറിനാണ് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. അബുദാബി കോര്‍ണിഷില്‍ ഒന്നും രണ്ടും സ്ട്രീറ്റിലെ പ്രധാനകവലകളില്‍ ഒന്നിനോട് ചേര്‍ന്നാണ് സ്മാരകം. 3.3 ഹെക്ടറിലാണ് സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്.
ഫസ്റ്റ് അബൂദബി ബാങ്ക് (ഫാബ്) ‘പേ ഇറ്റ്’ എന്ന പേരില്‍ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വാലറ്റ് പുറത്തിറക്കി. പണരഹിത സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയിരിക്കുന്ന പേ ഇറ്റിന്റെ സുരക്ഷിതമായ സേവനം എമിറേറ്റ്സ് ഐഡിയുള്ളവര്‍ക്ക് ലഭിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നേയുള്ളൂവെന്നും വേഗപരിധിയുടെ പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴിയും പൊലീസിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴിയും നല്‍കുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.