Currency

മാലിന്യം വലിച്ചെറിഞ്ഞാല്‍ ഇനി ഒരു ലക്ഷം ദിര്‍ഹം പിഴ

സ്വന്തം ലേഖകന്‍Thursday, February 15, 2018 6:18 pm

അല്‍ ഐന്‍: മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഒരുലക്ഷം ദിര്‍ഹം വരെ പിഴയെന്ന് അല്‍ഐന്‍ മുന്‍സിപ്പാലിറ്റി. അല്‍ഐന്‍ മുന്‍സിപ്പാലിറ്റിയും അബുദാബി വേസ്റ്റ് മാനേജ്മെന്റ് വിഭാഗവും ചേര്‍ന്നാണ് മാലിന്യനിര്‍മ്മാര്‍ജ്ജന പരിപാടി സംഘടിപ്പിക്കുന്നത്. മാലിന്യം വേണ്ട വിധം കൈകാര്യം ചെയ്യാത്തവര്‍ക്ക് ആയിരം ദിര്‍ഹം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുകയോ തുപ്പുകയോ ചെയ്താല്‍ ആയിരം ദിര്‍ഹം ആണ് പിഴ.

പരിസ്ഥിതിക്കും പച്ചപ്പിനും ദോഷം വരും വിധത്തില്‍ വാഹനം ഓടിച്ചാല്‍ രണ്ടായിരം ദിര്‍ഹവും മലിനജലം വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരു ലക്ഷം ദിര്‍ഹവും പിഴയായി ലഭിക്കുമെന്ന് അധികതര്‍ വ്യക്തമാക്കി. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി മുന്‍സിപ്പാലിറ്റി ഒന്‍പത് മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞ വര്‍ഷം നടത്തിയ ബോധവത്കരണ പരിപാടി എഴുപത് ശതമാനവും വിജയം കണ്ടതായും മുന്‍സലിപ്പാലിറ്റി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x