
അബൂദബി: ഫെഡറല്‍ നികുതി അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വാറ്റ് കാല്കുലേറ്ററും നികുതി രജിസ്ട്രേഷന് നമ്പര്‍ വെരിഫിക്കേഷന് സേവനവും ആരംഭിച്ചു. സുതാര്യത ഉറപ്പാക്കുക, ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ അതോറിറ്റിയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ വാറ്റ് കാല്‍ക്കുലേറ്ററും നികുതി രജിസ്ട്രേഷന് നമ്പര്‍ (ടി.ആര്.എന്‍) വെരിഫിക്കേഷന് സേവനവും തുടങ്ങിയത്. ചൊവ്വാഴ്ചയാണ് ഈ സേവനം നലവില്‍ വന്നത്.
ഉല്പന്നത്തിനോ സേവനത്തിനോ ഉള്ള വാറ്റ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും അതിവേഗം കണ്ടെത്താന്‍ സഹായിക്കുന്നതാണ് ഓണ്ലൈന്വാറ്റ് കാല്‍ക്കുലേറ്റര്‍. ഉപഭോക്താക്കളെ സംരക്ഷിക്കാനും വിലയില്‍ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നടത്തുന്ന പ്രയത്നങ്ങളുടെ ഭാഗമായാണ് പുതിയ നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.
ടി.ആര്.എന്‍ വെരിഫിക്കേഷന് വിഭാഗത്തില്‍ അടിക്കുന്ന നമ്പര്‍ യഥാര്‍ഥമാണെങ്കില്‍ കമ്പനിയുടെ പേര് ഇംഗ്ലീഷിലും അറബിയിലും കാണിക്കും. അതേസമയം വാറ്റ് രജിസ്ട്രേഷന് നടത്താത്ത കമ്പനിയാണെങ്കില്‍ ഇത്തരത്തില്‍ പേര് പ്രദര്‍ശിപ്പിക്കില്ലെന്നും അധികൃതര്‍ വിശദീകരിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.