
അബുദാബി: അബുദാബി അല്‍ ദഫ്‌റ മേഖലകളില്‍ കൂടുതല്‍ വെളിച്ചം പകരുന്ന നൂതന ലൈറ്റുകള്‍ സ്ഥാപിച്ചു. മൂടല്‍ മഞ്ഞുമൂലം ദൃശ്യപരിധി കുറയുന്ന സമയങ്ങളില്‍ കൂടുതല്‍ വെളിച്ചം പകരുന്നതിനുവേണ്ടിയാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഹൈവേയിലാണ് നൂതന ലൈറ്റുകള്‍ സ്ഥാപിച്ചത്.
ബറക മുതല്‍ ഗുവൈഫാത് വരെ 530 കോടി ദിര്‍ഹം ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 182 കിലോമീറ്ററില്‍ നാലു ലെയ്ന്‍ ആക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.