Currency

കുറ്റവാളികളെ തിരഞ്ഞു പിടിക്കാന്‍ സ്മാര്‍ട്ട് ചെക്പോയിന്റുകളുമായി അബുദാബി പൊലീസ്

സ്വന്തം ലേഖകന്‍Monday, February 5, 2018 3:46 pm

അബുദാബി: കുറ്റവാളികളെ തിരഞ്ഞു പിടിക്കാന്‍ ശേഷിയുള്ള നൂതന നിരീക്ഷണ സംവിധാനവുമായി അബുദാബി പൊലീസ്. തിരക്കേറിയ ഇടങ്ങളിലും പരിപാടികള്‍ക്കും സുരക്ഷ ശക്തമാക്കി പിടികിട്ടാപ്പുള്ളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന സ്മാര്‍ട്ട് ചെക്പോയിന്റുകളാണ് അബുദാബി പൊലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

നിയമവിരുദ്ധവും അപകടകരമായതുമായ വസ്തുക്കളെ കണ്ടെത്താനും പുതിയ സംവിധാനം ഉപയോഗിക്കാം. ചെക് പോയിന്റുകളിലുള്ള സ്മാര്‍ട്, ഓട്ടോമാറ്റിക് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും സെന്‍സറുകളും ഒരുകൂട്ടം ആളുകളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വളരെ വേഗം കൈമാറുകയും ചെയ്യുന്നതോടെ സംഘാടകര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും.

സ്മാര്‍ട്ട് ചെക്പോയിന്റുകള്‍ ഉപയോഗിക്കുക വഴി വിവിധ പരിപാടികളുടെ നടത്തിപ്പില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനാകുമെന്നും അബുദാബി പൊലീസ് അവകാശപ്പെടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x