
അബൂദബി: യുഎഇയിലെ ഏറ്റവും വലിയ സമ്മാന പദ്ധതിയുമായ് അബുദാബി ഡ്യൂട്ടി ഫ്രീ എത്തുന്നു. യുഎഇയില്‍ അടുത്ത മാസം 12 മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാന പദ്ധതിയാണ് വരുന്നത്. ബിഗ് ടിക്കറ്റ് മില്ല്യന്‍യര്‍ ഡ്രൈവ് എന്ന സമ്മാന പദ്ധതി യുഎഇയിലെ ഏറ്റവും വലിയ സമ്മാന പദ്ധതിയാണെന്നു സംഘാടകര്‍ അവകാശപ്പെട്ടു. ഡിസംബറിലെ സമ്മാനത്തുക 12 മില്യന്‍ ദിര്‍ഹമാണ്. ഗ്രാന്റ് സമ്മാനം കൂടാതെ, 4,000,000 ദിര്‍ഹത്തിന്റെ ആറ് ഡ്രോകളും ഈ ലക്കി ഡ്രോയില്‍ ഉണ്ടാകും.
ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മത്സരം ഡിസംബറിലാണ് നടക്കുക. ലക്കി ഡ്രോ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജനുവരി ഏഴിന് നടക്കും. ഗ്രാന്റ് സമ്മാനം കൂടാതെ, 4,000,000 ദിര്‍ഹത്തിന്റെ ആറ് ഡ്രോകള്‍. രണ്ടാം സമ്മാനം 100,000 ദിര്‍ഹം, മൂന്നാം സമ്മാനം 90,000 ദിര്‍ഹം എന്നിവയാണ് ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.