Currency

അല്‍ ദഫ്ര പൈതൃകോല്‍സവത്തിന് വിദേശികളടക്കം വന്‍ തിരക്ക്

സ്വന്തം ലേഖകന്‍Tuesday, December 19, 2017 4:09 pm

അബൂദബി: അറബ് ജനതയുടെ സംസ്‌ക്കാരവും പൈതൃകവും വിളിച്ചോതുന്ന അല്‍ ദഫ്ര പൈതൃകോല്‍സവത്തിന് വന്‍ തിരക്ക്. ആയിരക്കണക്കിന് സന്ദര്‍ശകരാണ് ഓരോ ദിവസവും മേളക്ക് എത്തുന്നത്. മദീനത്ത് സായദിലാണ് മേള നടക്കുന്നത്. പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി നടത്തുന്ന അല്‍ ഷെലാഹ് പാട്ട് മല്‍സരമാണ് ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്ന്. വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാതെ സങ്കീര്‍ത്തനങ്ങള്‍ പോലെ പദ്യം ചൊല്ലുന്നതാണ് മല്‍സരം.

അതേസമയം ഒട്ടകങ്ങളുടെയും ഫാല്‍ക്കണുകളുടെയും വേട്ടപ്പട്ടികളുടെയും സൗന്ദര്യ മല്‍സരവും മറ്റും ആസ്വദിക്കാന്‍ ബസുകളിലാണ് വിദേശികള്‍ എത്തുന്നത്. ഇത്തവണ ആറ് മണിക്കൂര്‍ നീണ്ട ഫാല്‍ക്കണ്‍ മല്‍സരത്തില്‍ പങ്കെടുത്തത് 150 ഫാല്‍ക്കണുകളാണ്. ഒരു വയസില്‍ താഴെ പ്രായമുള്ളവക്കായിരുന്നു യോഗ്യത. മൂന്ന് വിഭാഗമായി തിരിച്ച് നടത്തിയ മല്‍സത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് 75000 ദിര്‍ഹവും രണ്ടാം സ്ഥാനക്കാര്‍ക്ക് 50000 ദിര്‍ഹവും മൂന്നാം സ്ഥാനക്കാര്‍ക്ക് 25000 ദിര്‍ഹവും ലഭിച്ചു.

ഫാമുകളില്‍ വളര്‍ത്തിയ ഫാല്‍ക്കണുകളെ മാത്രമെ മല്‍സരിപ്പിക്കാനാകുമായിരുന്നുള്ളൂ. മേള 28 ന് സമാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x