മണല്‍ക്കാടുകളില്‍ വിനോദത്തിനും സഞ്ചാരത്തിനും ഫോര്‍ വീല്‍ വാഹനങ്ങളില്‍ പോകുന്നവരില്‍നിന്ന് അടിയന്തര സഹായവും പിന്തുണയും തേടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അഭ്യര്‍ഥന എത്തുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അബുദാബി: ഫോര്‍-വീല്‍-ഡ്രൈവ് മോട്ടോര്‍സൈക്കിളില്‍ പൊലീസ് പട്രോളിങ് സുരക്ഷാ നടപടി ശക്തിപ്പെടുത്തും. മണല്‍ക്കാടുകളില്‍ വിനോദത്തിനും സഞ്ചാരത്തിനും ഫോര്‍ വീല്‍ വാഹനങ്ങളില്‍ പോകുന്നവരില്‍നിന്ന് അടിയന്തര സഹായവും പിന്തുണയും തേടി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അഭ്യര്‍ഥന എത്തുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഫോര്‍-വീല്‍-ഡ്രൈവ് മോട്ടോര്‍സൈക്കിള്‍ മേജര്‍ പട്രോള്‍സ് ജനറല്‍ സൂപ്പര്‍വൈസര്‍ ഷെയ്ഖ് സായിദ് ബിന്‍ ഹാമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.
കുറ്റകൃത്യങ്ങളും നിയമലംഘനങ്ങളും തടയാന്‍ സാമൂഹിക തലത്തില്‍ ഫോര്‍-വീല്‍-ഡ്രൈവ് വാഹനങ്ങളുടെ പട്രോളിങ് പ്രവര്‍ത്തനങ്ങളും ചുമതലകളും വര്‍ധിപ്പിക്കും. പൊലീസിന്റെ അടിയന്തര സഹായത്തിനും പിന്തുണയ്ക്കും 999 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിക്കുന്നവര്‍ക്ക് ഉടന്‍ സഹായം ഉറപ്പാക്കാന്‍ പട്രോളിങ് വാഹനത്തിന്റെ സഹായം പ്രയോജനപ്പെടും.
വിദൂര മേഖലകളില്‍ അപകടങ്ങളില്‍പ്പെടുന്നത് സാധാരണ സംഭവമായെന്നും പൊലീസ് സഹായം അഭ്യര്‍ഥിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.