
അബുദാബി: അബുദാബിയിലെ റോഡുകളില്‍ ഏതെങ്കിലും വിധത്തില്‍ ഗതാഗത തടസം സൃഷ്ടിച്ചാല്‍ പിഴ ഈടാക്കും. 500 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ചെറിയ അപകടങ്ങള്‍, ടയര്‍ പഞ്ചര്‍ എന്നിങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ട് നിരത്തുകളില്‍ തടസമുണ്ടാക്കുന്നവരില്‍ നിന്നായിരിക്കും ഇത്തരത്തില്‍ പിഴ ഈടാക്കുക.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വാഹനം ഗതാഗത തടസമുണ്ടാക്കാതെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്ന് അബുദബി ട്രാഫിക് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് അബ്ദുല്ല അല്‍ ശെഹി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.