Currency

അബുദാബിയില്‍ മൂന്നു വര്‍ഷത്തിനിടയില്‍ റോഡപകട മരണ നിരക്കില്‍ 11% കുറവ്

സ്വന്തം ലേഖകന്‍Tuesday, November 14, 2017 11:30 am

കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും ആകെ എണ്ണം 213 ആണ്. 2015ല്‍ ഇത് 273, 2014ല്‍ 239 എന്നിങ്ങനെ ആയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചതും ഗുരുതരമായി പരുക്കേറ്റതും കൂടുതലും ഏഷ്യക്കാരായിരുന്നു.

അബുദാബി: തലസ്ഥാന എമിറേറ്റില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും ഗുരുതരമായി പരുക്കേല്‍ക്കുന്നവരുടെയും എണ്ണത്തില്‍ കുറവ്. ഇത്തരം അപകടങ്ങളില്‍ 11% കുറവുണ്ടായതായി അബുദാബി ട്രാഫിക് പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും ആകെ എണ്ണം 213 ആണ്. 2015ല്‍ ഇത് 273, 2014ല്‍ 239 എന്നിങ്ങനെ ആയിരുന്നു. അതേസമയം അപകടത്തില്‍ മരിച്ചതും ഗുരുതരമായി പരുക്കേറ്റതും കൂടുതലും ഏഷ്യക്കാരായിരുന്നു. അപകടത്തില്‍പ്പെടുന്ന ഏഷ്യക്കാരുടെ എണ്ണത്തിലും നിസ്സാരപരുക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും മൂന്നു വര്‍ഷത്തിനിടയില്‍ 12% കുറവാണ് രേഖപ്പെടുത്തിയത്.

18നും 30നും ഇടയില്‍ പ്രായമുള്ള 108 യുവാക്കളാണ് 2016ല്‍ റോഡപകടത്തില്‍ മരിച്ചത്. 2015ല്‍ റോഡപകടങ്ങളില്‍ 83 യുവാക്കളും 2014ല്‍ 114 പേരും മരിച്ചു. പെട്ടെന്നു റോഡ് ലെയിന്‍ മാറുന്നതും അശ്രദ്ധയും മുമ്പിലെ വാഹനങ്ങളുമായി മതിയായ അകലം പാലിക്കാത്തതുമാണ് മിക്ക ട്രാഫിക് അപകടങ്ങള്‍ക്കും കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാ ബോധവല്‍ക്കരണം കാര്യക്ഷമമായതാണു റോഡപകടനിരക്കു ഗണ്യമായി കുറയാനിടയാക്കിയതെന്ന് അബുദാബി ട്രാഫിക് പൊലീസ് പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x