ഫെഡറല്‍ നികുതി അതോറിറ്റിയുടെ (എഫ്.ടി.എ) വെബ്സൈറ്റില്‍ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉല്പന്നമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ രണ്ടിന്റെയും ഉപയോഗത്തിന് അഞ്ച് ശതമാനം വാറ്റ് ബാധകമായിരിക്കും.
ഈ മൊബൈല്‍ ആപ്പിലോ വെബ്സൈറ്റിലോ (http://ae.uaeexchange.com) ഒരു തവണ രജിസ്റ്റര്‍ ചെയ്താല്‍ യു.എ.ഇയില്‍നിന്ന് ലോകത്തെവിടേക്കും ഓണ്‍ലൈനില്‍ പണമയയ്ക്കാവുന്നതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ 27% വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് 2011ല്‍ 11.55 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2016 ആയപ്പോഴേക്കും 14.70 ലക്ഷമായി.
അടിയന്തര വാഹനങ്ങള്‍ കടന്നു പോകാന്‍ ക്രമീകരണം ചെയാത്ത 97 കേസുകള്‍ 2016 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുഎഇയില്‍ എമര്‍ജന്‍സി വാഹനങ്ങളുടെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നവര്‍ക്കുള്ള പിഴ ആഭ്യന്തര വകുപ്പ് 6000 ദിര്‍ഹത്തില്‍ നിന്ന് 6,00,000 ദിര്‍ഹമായി വര്‍ധിപ്പിച്ചു.
യു.എ.ഇ പൗരന്മാര്ക്ക് ഇനി മുതല്‍ വിസയില്ലാതെ സെനഗലിലേക്ക് പോകാം. ഇതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. നയതന്ത്ര പാസ്പോര്‍ട്ടുള്ള സെനഗലുകാര്‍ക്ക് യു.എ.ഇയിലേക്കും വിസയില്ലാതെ വരാം.
പരാതി ലഭിച്ചാല്‍ പത്തുദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പരാതിക്കാര്‍ക്ക് വിവരം നല്‍കും. തുടര്‍ന്ന് മൂന്നു ദിവസത്തിനകം തൊഴിലാളിയുമായും കമ്പനി ഉടമയുമായും മന്ത്രാലയ ഉദ്യോഗസ്ഥന് നേരിട്ട് ഇടപെടും.
ഏതെങ്കിലും രാജ്യത്തിന്റെയോ വംശത്തിന്റെയോ ഗോത്രത്തിന്റെയോ മതത്തിന്റെയോ അംഗങ്ങളെ വധിക്കുക, വധിക്കാനുദ്ദേശിച്ച് പരിക്കേല്പിക്കുക, സംഘടിത ആക്രമണം നടത്തുക, മാനസികമായി ദ്രോഹിക്കുക എന്നിവ നിയമപ്രകാരം വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കുന്ന കുറ്റമാണ്.
യാത്രയ്ക്കിടെ യുട്യൂബ് വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും വാട്ട്സാപ്പ് സന്ദേശങ്ങളും കാണാവുന്ന തരത്തിലാണ് ഇന്റര്‍നെറ്റ് സൗകര്യം ഒരുക്കുന്നത്. 2018 അവസാനത്തോടെയാണ് ഈ ‘വൈഫ്ലൈ’ സംവിധാനം നടപ്പാവുക.
അപകടങ്ങളില്‍ 60% ആളുകള്‍ മരിക്കുന്നതും 54% പേര്‍ക്കു ഗുരുതര പരുക്കേല്‍ക്കുന്നതും സീറ്റ്ബെല്‍റ്റ് ധരിക്കാത്തതു മൂലമാണെന്ന് മുന്‍കാല അപകട റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ട്രാഫിക് പട്രോളിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹമ്മദ് അല്‍ ശഹി അറിയിച്ചു.
മധ്യപൂര്‍വ ദേശത്തെ മികച്ച എയര്‍പോര്‍ട്ട്, മികച്ച ഇംപ്രൂവ്ഡ് എയര്‍പോര്‍ട്ട് എന്നിവയ്ക്കുള്ള എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി (എഎസ്ക്യൂ) അവാര്‍ഡുകളാണ് വിമാനത്താവളത്തിന് ലഭിച്ചത്.