നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നാല് ദിവസമാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുക. യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
അബുദാബി: യുഎഇയിലെ 46ാമത് ദേശീയ ദിനവും സ്മാരക ദിനവും (രക്തസാക്ഷി ദിനം) അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നാല് ദിവസമാണ് അവധി. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കുക.
യുഎഇ മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അതേസമയം തുടര്‍ച്ചയായ അവധിയുടെ കാര്യത്തില്‍ സ്വകാര്യമേഖലയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം വന്നിട്ടില്ല. തീരുമാനം വന്നില്ലെങ്കില്‍ ഞായറാഴ്ച പ്രവൃത്തി ദിവസമായിരിക്കും. തീരുമാനം ഉണ്ടായാല്‍ സ്വകാര്യമേഖലയിലും നാല് ദിവസം തുടര്‍ച്ചയായി അവധി ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.