വാഹനത്തില്‍ നിന്ന് സിഗരറ്റ് കുറ്റികള്‍ പുറത്തേക്കെറിയുന്നവര്‍ക്ക് ആയിരം ദിര്‍ഹമാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. ചവറുകള്‍ അലക്ഷ്യമായി പുറത്തേക്കിടുന്നവര്‍ക്കും പിഴശിക്ഷ കനത്തതാക്കും. അതേസമയം വാഹനത്തിലുള്ള കുട്ടികളോ സഹയാത്രികരോ ചവറുകള്‍ പുറത്തേക്കിട്ടാലും പിഴ വാഹനം ഓടിക്കുന്ന വ്യക്തിക്കായിരിക്കും.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. ആധാര്‍കാര്‍ഡ് വിഷയത്തില്‍ വ്യക്തത വരുത്തി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനാണ് ഇത് സംബന്ധിച്ച് ഇത്തരവ് പുറത്തിറക്കിയത്. മെയ് 15നാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന നടപടിയാണ് എയര്‍ ഇന്ത്യയുടേത്. അതേസമയം യാത്രക്കാരധികമുള്ള വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പുതിയതായി ആരംഭിക്കുന്ന സര്‍വീസ് നടത്തുക.
ഈ വര്‍ഷം ജൂലൈ ഒന്ന് വരെ ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ രേഖപ്പെടുത്തിയ ബ്ലാക്ക് പോയന്റുകളാണ് അബൂദബി പൊലീസ് റദ്ദാക്കുക. അതേസമയം അമിത വേഗം, ചുവപ്പ് സിഗനല്‍ മറികടക്കല്‍, മദ്യ ലഹരിയില്‍ വാഹനം ഓടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള ബ്ലാക്ക് പോയന്റുകള്‍ ഒഴിവാക്കില്ല.
ധാരണാപത്രം അനുസരിച്ച് ദുബായ് ഫസ്റ്റിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ 500 ദിര്‍ഹം വരെ ഇളവുണ്ടാകും. അതോടൊപ്പം ചികില്‍സാ ചെലവുകള്‍ 12 തവണകളായി അടക്കാനും സൗകര്യമൊരുക്കും.
ആഗസ്ത് ഇരുപത് വരെ നീണ്ടുനില്‍ക്കുന്ന ഉല്ലാസവേളയില്‍ അബൂദബി എമിറേറ്റിലെ വിവിധ വേദികള്‍ തദ്ദേശീയ, അന്താരാഷ്ട്ര കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍, ശില്പശാലകള്, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടക്കും.
ഈ വര്‍ഷം ഒന്നാം പാദത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍ 1295 കോടി ദിര്‍ഹം (ഏകദേശം 22500 കോടി രൂപ) ആണ് അയച്ചത്. വിദേശികള്‍ മൊത്തം അയച്ച പണത്തിന്റെ 34.9 ശതമാനമാണിത്. പണമയക്കലില്‍ രണ്ടാം സ്ഥാനത്ത് പാകിസ്താനികളാണ്. മൊത്തം പണത്തിന്റെ 9.4 ശതമാനമാണ് ഇവര്‍ നാട്ടിലേക്കയച്ചത്.
വിദ്യാര്‍ഥിനി (മൂന്ന് വയസ്) സ്കൂള്‍ ബസില്‍ മരിച്ച സംഭവത്തില്‍ സ്കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കോടതി ശരിവച്ചു. അല്‍ വുറൂദ് അക്കാദമി സ്വകാര്യ സ്കൂള്‍ അടച്ചുപൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) തീരുമാനമാണ് അബുദാബി കാസേഷന്‍ കോടതി ശരിവച്ചത്.
ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജിപ്തുകാരി അബ്ദുല്‍ ആത്തിയെ തുടർ ചികിത്സയ്ക്കായി അബുദാബിയിലെത്തിച്ചു
തമിഴ്നാട് സ്വദേശി തങ്കരാജ് നാഗരാജനാണ് ഇത്തവണ ലോട്ടറി സമ്മാനം ലഭിച്ചിരിക്കുന്നത്. ബിഗ് ടിക്കറ്റ് സീരിയസില്‍ എട്ടു കോടി രൂപയുടെ സമ്മാനത്തിനാണ് തങ്കരാജ് അര്‍ഹനായത്. പ്രോജക്ട് മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന തങ്കരാജ് ബിഗ് ടിക്കറ്റ് റാഫിള്‍ ഡ്രോയുടെ 179-ാമത് ജേതാവാണ്.