വിദ്യാര്‍ഥിനി (മൂന്ന് വയസ്) സ്‌കൂള്‍ ബസില്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കോടതി ശരിവച്ചു. അല്‍ വുറൂദ് അക്കാദമി സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) തീരുമാനമാണ് അബുദാബി കാസേഷന്‍ കോടതി ശരിവച്ചത്.
അബുദാബി: മൂന്നു വര്‍ഷം മുമ്പു മലയാളി കിന്‍ഡര്‍ ഗാര്‍ട്ടന്‍ വിദ്യാര്‍ഥിനി (മൂന്ന് വയസ്) സ്‌കൂള്‍ ബസില്‍ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കോടതി ശരിവച്ചു. അല്‍ വുറൂദ് അക്കാദമി സ്വകാര്യ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (അഡെക്) തീരുമാനമാണ് അബുദാബി കാസേഷന്‍ കോടതി ശരിവച്ചത്.
കണ്ണൂര്‍ പഴയങ്ങാടി ജനതാ ക്ലബ്ബിനു സമീപം നസീര്‍ അഹമ്മദിന്റെയും നബീലയുടെയും മകളാണ് സ്‌കൂള്‍ ബസില്‍ മരിച്ചത്. സംഭവം വ്യക്തിയുടെ കൈപ്പിഴവല്ലെന്നും കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായതാണെന്നും കോടതിയില്‍ അഡെക് ചൂണ്ടിക്കാട്ടി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഡെക് പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഡെക് തീരുമാനത്തിനെതിരെ അക്കാദമി കോടതിയെ സമീപിക്കുകയായിരുന്നു. സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനെതിരെ അബുദാബി അഡ്മിനിസ്ട്രേറ്റീവ് കോര്‍ട്ടില്‍ സ്‌കൂള്‍ അധികൃതര്‍ കേസ് സമര്‍പ്പിച്ചു. എന്നാല്‍ കോടതി അഡെക് തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു.
കേസ് ആദ്യം കോടതി തള്ളിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ അപ്പീല്‍ കോടതിയെ സമീപിച്ചു. അപ്പീല്‍ കോടതി സ്‌കൂള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം സ്റ്റേ ചെയ്തു. എന്നാല്‍ അപ്പീല്‍ കോടതി വിധിക്കെതിരെ അഡെക് വീണ്ടും കാസേഷന്‍ കോടതിയെ സമീപിക്കുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.