ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജിപ്തുകാരി അബ്ദുല്‍ ആത്തിയെ തുടർ ചികിത്സയ്ക്കായി അബുദാബിയിലെത്തിച്ചു
അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിതയെന്ന് അറിയപ്പെട്ടിരുന്ന ഈജിപ്തുകാരി അബ്ദുല്‍ ആത്തിയെ തുടർ ചികിത്സയ്ക്കായി അബുദാബിയിലെത്തിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ 504 കിലോ ശരീരഭാരമുണ്ടായിരുന്ന അബ്ദുല്‍ ആത്തി മുംബൈയിലെ സെയ്ഫീ ആശുപത്രിയില്‍ ചികില്‍സക്കായി എത്തിച്ചിരുന്നു. ഇവിടെവെച്ച് ഇവരുടെ ശരീരഭാരം 170 കിലോയോളം കുറച്ചു.
എന്നാൽ പിന്നീട് മുംബൈയിലെ ഡോക്ടര്‍മാരും അബ്ദുൽ ആത്തിയുടെ കുടുംബവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തുടർന്ന് ഇന്ത്യയിലെ ചികിത്സ അവസാനിപ്പിക്കുകയായിരുന്നു. ഈജിപ്ത് എയറിന്റെ കാര്‍ഗോ വിമാനത്തില്‍ വ്യാഴാഴ്ച രാത്രി ഇവരെ അബൂദബിയിലെത്തിച്ചു. മലയാളിയായ ഡോ. ഷംസീര്‍ വയലിലിന്റെ ബര്‍ജീല്‍ ഹോസ്പിറ്റലിലാണ് ചികില്‍സ തുടരുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.