എണ്ണ, അരി, വെള്ളം, ഈന്തപ്പഴം, ഓട്സ്, പഞ്ചസാര തുടങ്ങി അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയവയാണ് റംസാന് കുട്ടകളില്‍ ലഭ്യമാകുന്നത്. 12 തരം അവശ്യ സാധനങ്ങള്‍ നിറച്ച റംസാന് ബാസ്ക്കറ്റിന് 85 ദിര്‍ഹവും 20 തരം അവശ്യ സാധനങ്ങള്‍ നിറച്ച കൂട്ടക്കു 120 ദിര്‍ഹവുമാണ് വില. റംസാന് ബാസ്ക്കറ്റ് മേടിക്കുന്നവര്‍ക്ക് മൊത്തം സാധനങ്ങളുടെ വിലയില്‍ 32 ശതമാനത്തോളം കുറവ് ലഭിക്കും.