പുതിയ ലോഗോയും പരസ്യവാചകവും ഉള്‍പ്പെട്ടതാണ് ബ്രാന്‍ഡ് മാര്‍ക്ക്. ‘ശക്തമായി വളരൂ’ എന്നതാണ് ബാങ്കിന്റെ പരസ്യ വാചകം. നാഷനല്‍ ബാങ്ക് ഓഫ് അബൂദബിയും (എന്‍.ബി.എ.ഡി) ഫസ്റ്റ് ഗള്‍ഫ് ബാങ്കും (എഫ്.ജി.ബി) ലയിപ്പിച്ച് രൂപവത്കരിച്ചതാണ് ഫസ്റ്റ് അബൂദബി ബാങ്ക്.
നിലവിലെ 4ജി നെറ്റ്വര്ക്കിനേക്കാള് 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് 5 ജി മൊബൈല്‍ നെറ്റ്വര്‍ക്ക് രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. 24 ജിബിപിസ് ഇന്റര്‍നെറ്റ് വേഗതക്കൊപ്പം ഡാറ്റകൈമാറ്റത്തിലെ കാലതാമസത്തില്‍ 4ജിയേക്കാള്‍ പകുതിയില്‍ കൂടുതല്‍ കുറവും കൈവരിക്കാനായതായി ഇത്തിസലാത്ത് അറിയിച്ചു.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.95 ദിര്‍ഹമായിരുന്നത് 2.01 ദിര്‍ഹം ആയും സ്പെഷല്‍ 95 പെട്രോള്‍ 1.84 ആയിരുന്നത് 1.90 ദിര്‍ഹം ആയും ഇ പ്ലസ് പെട്രോള്‍ 1.77 ആയിരുന്നത് 1.83 ആയുമാണ് ഉയരുന്നത്. ഡീസല്‍ വില ലിറ്ററിന് 1.95 ദിര്‍ഹത്തില്‍നിന്ന് 1.97 ദിര്‍ഹമായും വര്‍ധിക്കും.
പുതുക്കിയ നിരക്ക് പ്രകാരം പകല്‍ സമയത്ത് അഞ്ച് ദിര്‍ഹവും രാത്രി അഞ്ചര ദിര്‍ഹവുമാണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്. കൂടാതെ ഓരോ കിലോമീറ്റര്‍ ഓട്ടത്തിനും 1.80 ദിര്‍ഹം വീതം നിരക്ക് ഈടാക്കും. പുതിയ നിരക്ക് എന്ന് പ്രാബല്യത്തല് വരുമെന്ന്് വ്യക്തമാക്കിയിട്ടില്ല.
പുതിയ ഉത്തരവ് പ്രകാരം ‘തിക്ക’ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ള എല്ലാ സ്വദേശികളുടെയും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് പൂര്‍ണമായി ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെടും. ഇത് വിദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അബൂദബിയിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍ക്ക് നേട്ടമാണ്.
അര്‍ബുദ ചികിത്സയ്ക്കുള്ള സാന്ഗ്യുനാരിന് എന്ന ഔഷധത്തെകുറിച്ചാണ് അനീസ് പഠനം നടത്തിയത്. പ്രഫ. സെഹമുദ്ദീന് ഗല്ദാരിയുടെ കീഴിലായിരുന്നു റിസേര്‍ച്ച് നടത്തിയിരുന്നത്. അബൂദബി ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ അസോസിയേറ്റായി അനീസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്.
റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് നിരവധി രോഗികള്‍ യു.എ.ഇ.യില്‍ ചികിത്സയ്ക്കായി എത്തുന്നുണ്ട്. ഇവര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നതോടൊപ്പം ഹൃദ്രോഗം, പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുകയും ചെയ്യും.
യുഎഇയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത് നാല്പതിനായിരത്തോളം പേരാണ്. എന്നാല്‍ ഇവരില്‍ ഇരുപതിനായിരത്തോളം പേര് പ്രവാസികളാണ്. ഈ അപേക്ഷകരടക്കം പ്രവാസികളിലാര്‍ക്കും ഇനി ഹജ്ജിന് അനുമതി നല്‍കേണ്ടതില്ല എന്നാണ് പുതിയ തീരുമാനം.
ഗള്‍ഫ് മേഖലയില്‍നിന്ന് ഏഴാം സ്ഥാനത്തുള്ള ദോഹ മാത്രമാണ് അബുദബിക്ക് പുറമേ പട്ടികയില്‍ ഇടം നേടിയത്. ദുബായിക്ക് ഇരുപത്തിമൂന്നാം സ്ഥാനമാണുള്ളത്. ആഗോള പട്ടികയില്‍ ഒമ്പതാമതെത്തിയ ബംഗളൂരുവാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരം.
പണവിനിമയ സ്ഥാപനങ്ങൾ സേവന നിരക്കുകൾ വർധിപ്പിച്ചു. യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ചിലവേറും.