ആഗസ്ത് ഇരുപത് വരെ നീണ്ടുനില്‍ക്കുന്ന ഉല്ലാസവേളയില്‍ അബൂദബി എമിറേറ്റിലെ വിവിധ വേദികള്‍ തദ്ദേശീയ, അന്താരാഷ്ട്ര കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍, ശില്പശാലകള്, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടക്കും.
അബൂദബി: ഈ വര്‍ഷത്തെ അബൂദബി വേനല്‍ സീസണ് ജൂലൈ 20 മുതല്‍ ആരംഭിക്കും. ഒട്ടേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ അരങ്ങേറുന്നതെന്ന് അബൂദബി വിനോദസഞ്ചാര, സാംസ്കാരിക അതോറിറ്റി അറിയിച്ചു. ആഗസ്ത് ഇരുപത് വരെ നീണ്ടുനില്‍ക്കുന്ന ഉല്ലാസവേളയില്‍ അബൂദബി എമിറേറ്റിലെ വിവിധ വേദികള്‍ തദ്ദേശീയ, അന്താരാഷ്ട്ര കലാകാരന്മാര് അവതരിപ്പിക്കുന്ന പരിപാടികള്‍, ശില്പശാലകള്, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടക്കും.
അബൂദബിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റു എമിറേറ്റുകളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് വേനല്മേള സംഘടിപ്പിക്കുന്നത്. പ്രമുഖ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ സംഗീത, നൃത്ത പരിപാടികള്‍ വേനല്മേളയിലെ മറ്റൊരു പ്രത്യേകതയായിരിക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ബോളിവുഡ് താരങ്ങളും സംഗീതജ്ഞരും നര്‍ത്തകരും വിവിധ പരിപാടികളില്‍ അണിനിരക്കും.
അബൂദബിയെ ഏറ്റവും മികച്ച വിനോദ കേന്ദ്രമാക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളില്‍ ഒന്നാണ് വേനല്മേളയെന്ന് ഡയറക്ടര്‍ ജനറല്‍ സൈഫ് സഈദ് ഗോബാഷ് വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.