Currency

ചികില്‍സാനിരക്കില്‍ ഇളവ് ലഭ്യമാക്കുന്നതിന് അബൂദബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റലും ദുബായ് ഫസ്റ്റും ധാരണാപത്രം ഒപ്പിട്ടു

സ്വന്തം ലേഖകന്‍Thursday, May 11, 2017 2:32 pm

ധാരണാപത്രം അനുസരിച്ച് ദുബായ് ഫസ്റ്റിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ 500 ദിര്‍ഹം വരെ ഇളവുണ്ടാകും. അതോടൊപ്പം ചികില്‍സാ ചെലവുകള്‍ 12 തവണകളായി അടക്കാനും സൗകര്യമൊരുക്കും.

 

അബൂദബി: രോഗികള്‍ക്ക് ചികില്‍സാനിരക്കില്‍ ഇളവ് ലഭ്യമാക്കുന്നതിന് വേണ്ടി അബൂദബി യൂനിവേഴ്‌സല്‍ ഹോസ്പിറ്റലും ധനകാര്യ സ്ഥാപനമായ ദുബായ് ഫസ്റ്റും ധാരണാപത്രം ഒപ്പിട്ടു. അബൂദബി യൂനിവേഴ്‌സല്‍ ആശുപത്രി എം.ഡി ഡോ. ഷബീര്‍ നെല്ലിക്കോടും, ദുബായ് ഫസ്റ്റ് സി.ഇ.ഒ അമിത ടല്‍ഗേറിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ദുബായ് ഫസ്റ്റിന്റെ ഉപഭോക്താക്കള്‍ക്കാണ് ആശുപത്രിയില്‍ ഇളവുകള്‍ ലഭിക്കുക.

ധാരണാപത്രം അനുസരിച്ച് ദുബായ് ഫസ്റ്റിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ 500 ദിര്‍ഹം വരെ ഇളവുണ്ടാകും. അതോടൊപ്പം ചികില്‍സാ ചെലവുകള്‍ 12 തവണകളായി അടക്കാനും സൗകര്യമൊരുക്കും. യു.എ.ഇ പ്രഖ്യാപിച്ച ദാനധര്‍മ വര്‍ഷത്തിന്റെ ഭാഗമായാണ് പദ്ധതിയെന്ന് ഡോ. ഷബീര്‍ നെല്ലിക്കോട് പറഞ്ഞു.

റമദാനില്‍ ആരോഗ്യകരമായ റമദാന്‍ എന്ന പേരില്‍ യൂനിവേഴ്‌സല്‍ ഹോസ്പിറ്റല്‍ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x