Currency

ചതുര്‍ വര്‍ഷ കര്‍മ പദ്ധതിയുമായി ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Saturday, January 5, 2019 12:13 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ സമഗ്ര വികസനവും പുരോഗതിയും ലക്ഷ്യമിട്ട് ചതുര്‍ വര്‍ഷ കര്‍മ പദ്ധതി രൂപപ്പെടുത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് നാലുവര്‍ഷത്തെ കര്‍മ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുവാനും സ്വദേശികള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാനും കര്‍മപദ്ധതി ലക്ഷ്യമിടുന്നു.

അതോടൊപ്പം സമാധാന പൂര്‍ണമായ സാമൂഹികാന്തരീക്ഷവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പ് വരുത്തും. മനുഷ്യവിഭവശേഷി മെച്ചപ്പെട്ട രീതിയില്‍ ഉപയോഗപ്പെടുത്തുവാനും, വരും തലമുറക്ക് ക്ഷേമകരമായ ജീവിതം ഉറപ്പ് വരുത്തുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

സ്വകാര്യമേഖലയെ ശക്തിപ്പെടുത്തുവാനും നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സ്യഷ്ടിക്കുവാനും പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. 2022 ഓടെ പദ്ധതി മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x