
ബഹ്റൈന്‍: ബഹ്റൈനില്‍ നടപ്പിലാക്കുന്ന മൂല്യവര്‍ധിത നികുതിയില്‍ നിന്ന് 94 അടിസ്ഥാന സേവനങ്ങള്‍ക്കും ഉല്പന്നങ്ങള്ക്കും ഇളവ്. അടിസ്ഥാന ഭക്ഷണ ഉല്പന്നങ്ങളും ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ല.
രാജ്യത്ത് ജനുവരി ഒന്ന് മുതല്‍ തന്നെ വാറ്റ് മൂല്യവര്‍ധിത നികുതി നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കവെ, 94 അടിസ്ഥാന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വാറ്റില്‍ നിന്ന് ഇളവ് നല്‍കിയതായി അധിക്യതര്‍ അറിയിച്ചു. ടെലി കമ്മ്യുണിക്കേഷന്‍സ്, വസ്ത്രം, തുണി, ഹോട്ടല്‍, റസ്റ്റോറന്റ്, വാഹനങ്ങള്‍ തുടങ്ങിയവ അഞ്ചു ശതമാനം മൂല്യ വര്‍ധിത നികുതിയുടെ പരിധിയില്‍ വരുമെന്നാണ് സൂചന.
എന്നാല്‍ ഭക്ഷ്യ വിഭവങ്ങള്‍, ആരോഗ്യ സേവനം, കെട്ടിട നിര്‍മാണം, എണ്ണ വാതക മേഖല എന്നിവയെ വാറ്റില്‍ നിന്ന് ഒഴിവായേക്കും. ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും വാറ്റിന്റെ പരിധിയില്‍ വരില്ലെന്ന് ആരോഗ്യ മന്ത്രി ഫാഇഖ അസ്സാലിഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ സേവനങ്ങള്‍ വാറ്റ് ഇതര മേഖലയിലാണ് വരുന്നത് വിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ മാജിദ് അലി അല്‍ നുഐമിയും അറിയിച്ചു. വായ്പ, പലിശ, പണം പിന് വലിക്കല്, എ.ടി.എം ഇടപാടുകള്‍ തുടങ്ങിയ ബാങ്ക് വ്യവഹാരങ്ങളെയും വാറ്റ് ബാധിക്കില്ലെന്നാണ് സൂചന.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.