Currency

ബഹ്റൈന്‍-ഇന്ത്യ വിസ ഇളവ് കരാര്‍ പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Friday, December 21, 2018 4:13 pm

മനാമ: നയതന്ത്ര, സ്പെഷല്‍ പാസ്പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന് ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള കരാര്‍ നടപ്പാക്കിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. നേരത്തെ തന്നെ നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കരാര്‍ ഒപ്പിട്ടിരുന്നു.

ഈ വര്‍ഷം ജൂലൈ 15നാണ് കരാര്‍ ഒപ്പുവച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ബഹ്റൈനും ഇന്ത്യക്കുമിടയില്‍ ബന്ധം ശക്തമാകാനും നിക്ഷേപ സംരംഭങ്ങള്‍ വര്‍ധിക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x