Currency

ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം വാറ്റ് ഏര്‍പ്പെടുത്തി

സ്വന്തം ലേഖകന്‍Tuesday, January 8, 2019 1:23 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനം. വൈദ്യുതി, ജല അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം ഒന്നാം തീയ്യതി മുതല്‍ രാജ്യത്ത് നടപ്പിലാക്കിയ മുല്യവര്‍ധിത നികുതിയുടെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉള്‍പ്പെടുത്തിയത്.

പ്രവാസികള്‍ക്കും ഒന്നിലധികം വീടുകളുള്ള സ്വദേശികള്‍ക്കും 2016 മുതല്‍ രാജ്യത്ത് വൈദ്യുതിയുടെയും വെള്ളത്തിന്റെയും ചാര്‍ജ് ഘട്ടം ഘട്ടമായി വര്‍ധിച്ചുവരുകയാണ്. വരുന്ന മാര്‍ച്ച് മാസം ഈ വര്‍ധനയുടെ അവസാന ഘട്ടം നടപ്പിലാകാനിരിക്കെയാണ് മൂല്യവര്‍ധിത നികുതി കൂടി ഈ സേവനങ്ങള്‍ക്ക് എര്‍പ്പെടുത്തിയത്.

വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകള്‍ കണ്ടെത്താന്‍ അധികൃതര്‍ വിപണി പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി നിരക്കുകളിലുണ്ടായ വര്‍ധനവ് ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്ക് പ്രയാസമുണ്ടാക്കിയിരുന്നു. മൂല്യവര്‍ധിത നികുതിയുടെ അധികഭാരം കൂടി വഹിക്കേണ്ടി വരുന്നതോടെ ജീവിതച്ചെലവ് ഉയരുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x