
ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നവംബര്‍ 24 ന് നടക്കും. രാജ്യത്തെ ജനാധിപത്യ പ്രക്രിയക്ക് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ശക്തി പകരുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വ്യക്തമാക്കി.
നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും സത്യസന്ധവുമായ രീതിയില്‍ നടത്താനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് സാഖിര്‍ കൊട്ടാരത്തില്‍ നടന്ന മന്ത്രിസഭായോഗത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ആഹ്വാനം ചെയ്തു. ജനതയുടെ പുരോഗതിക്കും രാജ്യത്തിന്റെ വികസനത്തിനും ആവശ്യമായ നയങ്ങളാണ് ഭരണകൂടത്തിന്റെതെന്നും രാഷ്ട്രീയജനാധിപത്യ സാഹചര്യങ്ങളുടെ വികാസത്തിന് മുന്‍ തൂക്കം നല്‍കുമെന്നും രാജാവ് പറഞ്ഞു.
നാല്‍പതംഗ പ്രതിനിധി സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സുഗമമായി നടത്തുവാന്‍ ആവശ്യമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഏകോപിപ്പിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.