
ബഹ്‌റൈന്: പ്രവാസികള്‍ക്ക് മികച്ച തൊഴിലിടവും ജീവിത സൗകര്യങ്ങളും ഉറപ്പാക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് ഒന്നാം സ്ഥാനം. ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേ’യിലാണ് ബഹ്‌റൈന്‍ രണ്ടാം തവണയും മുന്‍ നിര സ്ഥാനം കരസ്ഥമാക്കിയത്.
ലോകത്തിലെ 18,135 പ്രവാസികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ബഹ്‌റൈന്‍ പ്രവാസി സൗഹ്യദ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് ഏഴു വരെയുള്ള നാളുകളിലാണ് ഇന്റര്‍നാഷന്‍സ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.
പ്രവാസികള്‍ക്ക് പ്രിയങ്കരമായ സംസ്‌കാരമാണ് ബഹ്‌റൈനിലേതെന്നും രാജ്യത്തെ ജോലി സമയം ത്യപ്തികരമാണെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ലളിതമായ താമസ സൗകര്യം ലഭിക്കുന്ന കാര്യത്തിലും ബഹ്‌റൈന്‍ മികച്ചു നില്‍ക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. രാജ്യത്തെ തൊഴില്‍ സുരക്ഷിതത്വം ,പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം, എന്നീ ഘടകങ്ങളും ബഹ്‌റൈന് ഒന്നാം സ്ഥാനം നല്‍കുവാനുള്ള മാനദണ്ഡമായി പരിഗണിക്കപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.