Currency

ബഹ്‌റൈനില്‍ വാഹനാപകടം: അട്ടപ്പാടി സ്വദേശി മരിച്ചു

സ്വന്തം ലേഖകന്‍Saturday, October 6, 2018 1:13 pm

അഗളി (പാലക്കാട്): ബഹ്‌റൈനിലെ മനാമയില്‍ കിങ് ഫൈസല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ അട്ടപ്പാടി സ്വദേശി മരിച്ചു. അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസില്‍ മുത്തുസ്വാമി ചെട്ടിയാരുടെ മകന്‍ എം.ജി. രാജന്‍ (55) ആണു മരിച്ചത്. രാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

തലയ്ക്ക് പരുക്കേറ്റ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മകള്‍ പ്രിജി പരുക്കുകളോടെ ആശുപത്രിയിലാണ്. 28 വര്‍ഷമായി ബഹ്‌റൈനിലുള്ള രാജന്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: പത്മാവതി, മറ്റു മക്കള്‍: ജിജി, ഷിജി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x